ചപ്പാത്തിക്ക് വൃത്തം പോരാ, ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

Update: 2018-06-05 04:49 GMT
Editor : Jaisy
ചപ്പാത്തിക്ക് വൃത്തം പോരാ, ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം

വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കാത്തിന്റെ പേരില്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ(22) കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്‍ പൊലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. തന്റെ സഹോദരി സിമ്രാന്‍ ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കിടക്കുകയാണെന്നും നാലു വയസുകാരി മകളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാമെന്നും സഹോദരന്‍ പൊലീസില്‍ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി സിമ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും സിമ്രാന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചപ്പാത്തിയുടെ പേരില്‍ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് മകള്‍ പറഞ്ഞു. എന്റെ അമ്മ നന്നായി പാചകം ചെയ്യും, പക്ഷേ വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കാന്‍ അമ്മയ്ക്ക് പലപ്പോഴും കഴിയാറില്ല, ഇത് അച്ഛന് ദേഷ്യമാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സിമ്രാനും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായത്. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭര്‍ത്താവ് സിമ്രാന്റെ വയറില്‍ ശക്തിയായി തൊഴിച്ചു. മകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവളെ മറ്റൊരു മുറിയിലാക്കി പൂട്ടിയിട്ടു. അഞ്ച് വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ബിസിനിസില്‍ പരാജയപ്പെട്ട ഭര്‍ത്താവ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഒളിവിലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News