ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പാന്‍കാര്‍ഡ്, ബാങ്ക് അക്കൌണ്ട്, തുടങ്ങിയ സേവനങ്ങള്‍ക്ക് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയത്. 

Update: 2018-06-13 06:20 GMT
Editor : admin
Advertising

ഡ്രൈവിങ് ലൈസന്‍സ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആധാര്‍ കേസില്‍ അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സുപ്രീംകോടതി അനിശ്ചിതമായി നീട്ടിയിരുന്നു.

പാന്‍കാര്‍ഡ്, ബാങ്ക് അക്കൌണ്ട്, തുടങ്ങിയ സേവനങ്ങള്‍ക്ക് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയത്. വ്യാജ ലൈസന്‍സുകള്‍ കണ്ടെത്തുക, വാഹനാപകടമുണ്ടാക്കി സംസ്ഥാനം കടക്കുന്നവരെ പിടികൂടുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി.

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ലൈസന്‍സിന്റെ വിവരങ്ങള്‍ തത്സമയ ലഭിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസില്‍ അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടിയിട്ടുണ്ട്. വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News