അസാധുനോട്ടുകള്‍ ‘വാങ്ങിക്കൂട്ടി’ അമിത് ഷാ ഡയറക്ടറായ ബാങ്ക്; വാര്‍ത്ത മുക്കി പ്രമുഖ മാധ്യമങ്ങള്‍

നോട്ട് നിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പഴയ നോട്ട് സ്വീകരിച്ച സഹകരണ ബാങ്ക് അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ ബാങ്കെന്ന് വിവരാവകാശരേഖ തമസ്‍കരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങള്‍. 

Update: 2018-06-23 04:56 GMT

നോട്ട് നിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പഴയ നോട്ട് സ്വീകരിച്ച സഹകരണ ബാങ്ക് അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ ബാങ്കെന്ന് വിവരാവകാശരേഖ തമസ്‍കരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങള്‍. അഞ്ച് ദിവസം കൊണ്ട് 746. 59 കോടിയാണ് ഈ ബാങ്ക് കൈപറ്റിയത്.

പഴയ നോട്ട് സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കി കേന്ദ്രം ഉത്തരവിറക്കുന്നതിന് മുമ്പായാണ് ഇത്രയും വലിയ തുക ബാങ്കിലെത്തിയത്. ഇത് സംബന്ധിച്ച വാര്‍ത്ത കാട്ടുതീ പോലെ സോഷ്യല്‍മീഡിയയില്‍ പടര്‍ന്നതോടെ മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമെത്തിയെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് വാര്‍ത്തയുടെ പ്രാധാന്യം കുറച്ചും ഓണ്‍ലൈനില്‍ നിന്ന് വാര്‍ത്തയെ അപ്രത്യക്ഷമാക്കിയുമാണ് ചിലര്‍ വിധേയത്വം കാട്ടിയത്. ടൈംസ് നൌ, ന്യൂസ് 18. കോം, ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ്, ഫസ്റ്റ്പോസ്റ്റ് തുടങ്ങിയവര്‍ വാര്‍ത്ത നീക്കം ചെയ്തപ്പോള്‍ ഇക്കണോമിക് ടൈംസ് പ്രാധാന്യം കുറച്ച് കാണിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സിന്‍റെ നിയന്ത്രണത്തിലുള്ള വെബ്‍സൈറ്റുകളും അക്കൂട്ടത്തിലുണ്ട്. ഇക്കണോമിക്സ് ടൈംസ് വാര്‍ത്തയില്‍ അമിത് ഷായുടെ പേര് ഒരിടത്തും പരാമര്‍ശിച്ചില്ല.

Advertising
Advertising

ये भी पà¥�ें- നോട്ടുനിരോധം: ലാഭമുണ്ടാക്കിയത് അമിത്ഷാ ഡയറക്ടറായ സഹകരണ ബാങ്ക്

2016 നവംബര്‍ 8 നായിരുന്നു നോട്ട് അസാധുവാക്കല്‍. നവംബര്‍ 14 ന് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് രാജ്യത്തെ സഹകരണബാങ്കുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ 8 നും പതിനാലിനും ഇടയിലുള്ള അഞ്ച് പ്രവൃത്തി ദിവസം കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 746.59 കോടിയെന്ന വന്‍ തുകയുടെ പഴയ നോട്ടാണ് കൈപറ്റിയത്. ഇതുവഴി 2016-17 വര്‍‌ഷത്തില്‍ ബാങ്കിന്‍റെ മൊത്ത ലാഭം 14. 31 കോടിയായി ഉയര്‍ന്നെന്നും മുബൈയിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ये भी पà¥�ें- അമിത്ഷാക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

639 കോടി രൂപയുടെ പഴയ നോട്ട് കൈപ്പറ്റി രണ്ടാം സ്ഥാനത്തുള്ളതും ബിജെപി നേതാക്കളുമായി ബന്ധമുള്ള ബാങ്ക് തന്നെ. ഗുജറാത്ത് മന്ത്രിയായ ജയേഷ് ഭായ് വിത്തല്‍ ഭായ് റാഡിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണിത്.

Tags:    

Similar News