അഞ്ച് ദിവസം ജോലിക്ക് വന്നില്ല; ജീവനക്കാരനെ വിളിച്ചുവരുത്തി പമ്പുടമ കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

തനിക്കൊരു അപകടമുണ്ടായെന്നും തുടര്‍ന്ന് കഴിഞ്ഞ അഞ്ചാറ് ദിവസമായി ജോലിക്ക് വരാന്‍ സാധിച്ചിരുന്നില്ലെന്നും ജീവനക്കാരന്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോള്‍.

Update: 2018-07-06 08:46 GMT

ജോലിക്ക് വരാത്ത ജീവനക്കാരനെ വിളിച്ചുവരുത്തി തൂണില്‍ കെട്ടിയിട്ട് പെട്രോള്‍ പമ്പുടമ ബെല്‍റ്റുകൊണ്ട് മര്‍ദ്ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോള്‍.

തനിക്കൊരു അപകടമുണ്ടായെന്നും തുടര്‍ന്ന് കഴിഞ്ഞ അഞ്ചാറ് ദിവസമായി ജോലിക്ക് വരാന്‍ സാധിച്ചിരുന്നില്ലെന്നും ജീവനക്കാരന്‍ പറയുന്നു. പമ്പുടമയും സുഹൃത്തുക്കളും ചേര്‍ന്ന് വിളിച്ചതുകൊണ്ടാണ് താന്‍ പമ്പിലെത്തിയത്. ഉടനെ തൂണില്‍ കെട്ടിയിട്ട് അടിക്കുകയായിരുന്നുവെന്നും ജീവനക്കാരന്‍ പറയുന്നു.

ജീവനക്കാരന്റെ അപേക്ഷ ചെവിക്കൊള്ളാതെ പമ്പുടമയും സുഹൃത്തുക്കളും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

Tags:    

Similar News