ഉന്നത വിദ്യാഭ്യാസ സമിതി സര്‍ക്കാരിന്റെ കീഴിലായിരിക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

യുജിസി പിരിച്ചുവിട്ട് പകരം കൊണ്ടുവരുന്ന ഉന്നതവിദ്യാഭ്യാസ സമിതി സ്വതന്ത്രമായിട്ടായിരിക്കും നിലകൊള്ളുകയെന്നും പ്രകാശ് ജാവേദേക്കര്‍

Update: 2018-07-24 02:00 GMT
Advertising

ഉന്നതവിദ്യാഭ്യാസസമിതി സര്‍ക്കാരിന്റെ കീഴില്‍ ആയിരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. യുജിസി പിരിച്ചുവിട്ട് പകരം കൊണ്ടുവരുന്ന ഉന്നതവിദ്യാഭ്യാസ സമിതി സ്വതന്ത്രമായിട്ടായിരിക്കും നിലകൊള്ളുകയെന്നും പ്രകാശ് ജാവേദേക്കര്‍ ലോക്സഭയില്‍ അറിയിച്ചു.

യുജിസി പിരിച്ച് വിട്ട് പകരം ഉന്നതവിദ്യാഭ്യാസ സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമിതിക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകില്ലെന്നും സ്വതന്ത്രമായി നിലകൊള്ളുമെന്നും മന്ത്രി, സഭയെ അറിയിച്ചത്.

രാജ്യത്തെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. യുജിസിക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുകയാണെങ്കിലും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥവ്യവസ്ഥിതിയില്‍ അധിഷ്ഠിതമായിരിക്കില്ലെന്നും. സ്വതന്ത്രസംവിധാനമായാണ് ഉന്നതവിദ്യാഭ്യാസ സമിതി നിലകൊള്ളുകയെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

സമിതിയില്‍ രണ്ട് കമ്മീഷനുകളുണ്ടാകും. ഒന്ന് ഗ്രാന്‍റുകള്‍ അനുവദിക്കാനും രണ്ടാമത്തേത് കാര്യനിര്‍വഹണത്തിനായുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സമിതി സംബന്ധിച്ച ബില്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ജിയോ യൂണിവേഴ്സിറ്റിക്ക് ശ്രേഷ്ഠപദവി നല്‍കാന്‍ ഇടയാകിയപ്പോള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു യൂണിവേഴ്സിറ്റിക്ക് പോലും പദവി ലഭിച്ചില്ലെന്ന് ലോക്സഭയില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ പദവിനല്‍കാനുള്ള അടുത്ത ലിസ്റ്റില്‍ കൂടുതല്‍ യൂണിവേഴ്സ്റ്റികള്‍ ഇടം പിടിക്കുമെന്നായിരുന്നു ജാവദേക്കറുടെ മറുപടി.

Tags:    

Similar News