എ.ടി.എമ്മില്‍ പണം നിറക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം.

Update: 2018-08-15 06:22 GMT

എ.ടി.എമ്മില്‍ പണം നിറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നഗരങ്ങളിലെ എ.ടി.എമ്മുകളില്‍ രാത്രി ഒമ്പതുമണിക്കുശേഷവും ഗ്രാമപ്രദേശങ്ങളില്‍ ആറുമണിക്ക് ശേഷവും പണം നിറയ്ക്കരുത്. ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷ അലാം ജി.എസ്.എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News