മമതക്ക് ആശ്വാസം: ബംഗാളിലെ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രിം കോടതി
Update: 2018-08-24 06:05 GMT
ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ ത്രിണമുൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ച 20000 സീറ്റുകളിൽ പുനർ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സുപ്രിം കോടതി. 20178 സീറ്റുകളിൽ മത്സരമില്ലാതെ ത്രിണമുൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ബംഗാളിൽ ഭരണപക്ഷം അക്രമം അഴിച്ചു വിട്ടിരുന്നു. മമതയുടെ കാളക്കച്ചവടമായിരുന്നു തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാന ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞ മെയ് മാസം ഒരു സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ത്രിണമുൽ കോൺഗ്രസിന്റേത് അക്രമ രാഷ്ട്രീയമാണെന്നും എതിരില്ലാതെ ത്രിണമുൽ കോൺഗ്രസ് എതിരില്ലാതെ ജയിച്ച സീറ്റുകളിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നുമാവശ്യപ്പെട്ട് എതിർ പാർട്ടികളായ സി.പി.എം, ബി.ജെ.പി തുടങ്ങിയവർ കൊൽകൊത്ത ഹൈ കോടതിയെ സമീപിച്ചിരുന്നു.