ഡല്‍ഹി വിമാനത്താവളത്തിൽ യാത്രക്കാരി വലിച്ചെറിഞ്ഞ പവർ ബാങ്ക് പൊട്ടിത്തെറിച്ചു

ബാഗിൽ നിന്ന് പവർ ബാങ്ക് പുറത്തെടുക്കാർ സുരക്ഷാ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്.

Update: 2018-08-30 04:17 GMT

ഡല്‍ഹി വിമാനത്താവളത്തിൽ യാത്രക്കാരി വലിച്ചെറിഞ്ഞ പവർ ബാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തിൽ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ചയാണ് സംഭവം.

ബാഗിൽ നിന്ന് പവർ ബാങ്ക് പുറത്തെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനിടെ യാത്രക്കാരി പവർ ബാങ്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് പവർ ബാങ്ക് പൊട്ടിത്തെറിച്ചു.

യാത്രക്കാരിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ സിനിമാതാരമാണെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്നത് സംബന്ധിച്ച് പൊലീസ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News