മഴ പെയ്യാന്‍ കഴുത കല്യാണം
അണിയിച്ചൊരുക്കിയ വധൂവരന്മാരെ ക്ഷേത്രത്തിന് മുന്നിൽ നിർത്തി. ശുഭമുഹൂർത്തത്തില്‍ കല്യാണം. വിഭവസമൃദ്ധമായിരുന്നു സദ്യ.
Update: 2018-09-12 04:33 GMT
രസകരമായ ഈ കല്യാണ വാർത്ത തമിഴ്‍നാട്ടില്‍ നിന്നാണ്. മഴപെയ്യാന്‍ വേണ്ടി മധ്യപ്രദേശില്‍ നടത്തിയ തവളകല്യാണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് കഴുത കല്യാണം നടത്തിയത്.
ട്രിച്ചി ജില്ലയിലെ മണപ്പാറൈക്കടുത്ത് വാതമണിയാറപ്പട്ടി ഗ്രാമത്തിലുള്ളവരാണ് കഴുത കല്യാണം നടത്തിയത്. മഴ പെയ്യുവാൻ വേണ്ടി മാത്രം. ഗ്രാമമുഖ്യൻ തന്നെയായിരുന്നു കാർമികൻ. വധൂവരന്മാർക്ക് ആശംസയർപ്പിക്കാൻ നാട് മുഴുവനും എത്തി. അണിയിച്ചൊരുക്കിയ വധൂവരന്മാരെ ക്ഷേത്രത്തിന് മുന്നിൽ നിർത്തി. ശുഭമുഹൂർത്തത്തില്‍ കല്യാണം. വിഭവസമൃദ്ധമായിരുന്നു സദ്യ. വിവാഹശംസകൾക്കൊപ്പം നാട്ടുകാർക്ക് ഒരു പ്രാർത്ഥന കൂടിയുണ്ട്. ഇനിയെങ്കിലും മഴ കനിയണം.