ഹെല്‍മറ്റുമില്ല, ഒരു ബൈക്കില്‍ മൂന്നു പേരും; പൊലീസുകാര്‍ക്ക് എന്തുമാകാമല്ലോയെന്ന് സോഷ്യല്‍മീഡിയ

ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. തങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസുകാര്‍ കാര്‍ യാത്രക്കാരെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം 

Update: 2018-09-16 10:49 GMT

ഉത്തര്‍പ്രദേശ് പൊലീസിലെ മൂന്നു അംഗങ്ങള്‍ പരസ്യമായി നിയമം ലംഘിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹെല്‍മറ്റ് ധരിക്കാതെ മൂന്നു പൊലീസുകാര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോയാണ് പ്രചരിക്കുന്നത്.

ഇവരുടെ ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. തങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസുകാര്‍ കാര്‍ യാത്രക്കാരെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. നിയമം പാലിക്കേണ്ടത് ജനങ്ങളല്ലേയെന്നും പൊലീസുകാര്‍ക്ക് എന്തുമാകാമല്ലോയെന്നുമാണ് സോഷ്യല്‍മീഡിയ പറയുന്നത്. ഏതായാലും ഈ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉന്നത കേന്ദ്രം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.

Full View
Tags:    

Writer - വിവേക് സക്പാല്‍

Writer

Editor - വിവേക് സക്പാല്‍

Writer

Web Desk - വിവേക് സക്പാല്‍

Writer

Similar News