മുത്തലാഖ് ക്രിമിനല്‍കുറ്റം: ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

നിയമഭേദഗതി രാജ്യസഭയില്‍ പാസാക്കാനാകാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ്.

Update: 2018-09-19 07:14 GMT

മുത്തലാഖ് ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇതിനായുള്ള നിയമ ഭേദഗതി രാജ്യസഭയില്‍ പാസാക്കാനാകാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ്.

കഴിഞ്ഞ വർഷം ലോക്സഭ പാസാക്കിയ മുസ്‍ലിം വനിതാവകാശ സംരക്ഷണ നിയമ ബില്ലിന്റെ അതേ വ്യവസ്ഥകളാണ് ഓർഡിനൻസിലുമുള്ളത്. മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന മുത്തലാഖ് ക്രിമിനൽ കുറ്റമാണെന്നും മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലിൽ പറയുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി, ആദ്യം വാട്സ്ആപ്പ് വഴിയോ മെസേജ് വഴിയോ ഫോണ്‍ വഴിയോ കത്ത് വഴിയോ നേരിട്ടോ ഭര്‍ത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യുന്ന രീതിയാണ് മുത്തലാഖ്.

Advertising
Advertising

ബില്ലിനെതിരെ ശക്തമായ എതിർപ്പുയർന്നതിനെ തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. സെലക്ട് കമ്മിറ്റിക്ക് ബില്‍ വിടണം എന്ന നിഗമനത്തിലാണ് ഇപ്പോഴും ബില്‍ രാജ്യസഭയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒരു നടപടികളും കഴിഞ്ഞ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിലുണ്ടായിരുന്നില്ല. ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും പാസ്സാക്കിയെടുക്കാനായില്ല. ഇതിന് ശേഷമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെത്തന്നെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറങ്ങി മുത്തലാഖ് വിഷയത്തില്‍ നീക്കം കൂടുതല്‍ വേഗത്തിലാക്കിയിരിക്കുന്നത്.

ये भी पà¥�ें- മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് അംഗീകാരം

Tags:    

Similar News