ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു

യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം

Update: 2018-09-21 07:08 GMT

ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അമ്പതോളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഉടന്‍ തന്നെ അഗ്നിശമന ഉദ്യോഗസ്ഥരെത്തി തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.‌

Tags:    

Similar News