മധ്യപ്രദേശിൽ അധ്യാപകനെ അപമാനിച്ച എ.ബി.വി.പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി 

Update: 2018-09-29 13:34 GMT

മധ്യപ്രദേശിൽ അധ്യാപകനെ അപമാനിച്ച എ.ബി.വി.പി നടപടിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി.

‘ഭരണ പാർട്ടിയിൽ പെട്ടവരുടെ ചെയ്തികൾ കാരണം ഒരു അധ്യാപകൻ അപമാനിതനായിരിക്കുകയാണ്. തന്നെ ആക്രമിച്ച വിദ്യാർത്ഥികളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചിരിക്കുകയാണ് അധ്യാപകൻ, ഏത് തരത്തിലുള്ള ദൈവിക സംസ്കാരമാണ് നാം പിന്തുടരുന്നത്, അധ്യാപകനെ ദൈവമായി കാണുന്ന സമൂഹമല്ലേ നാം. അവരെയല്ലേ നമ്മൾ പിന്തുടരുന്നത് '; രാഹുൽ ചോദിക്കുന്നു

Advertising
Advertising

മധ്യപ്രദേശിലെ മൻഡ്സുറിൽ ക്ലാസ്സിന്ന് പുറത്ത് വെച്ച് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളോട് അത് നിർത്താൻ ആവശ്യപ്പെട്ട അധ്യാപകനെ ദേശ ദ്രോഹിയെന്നും വിളിച്ച് എ.ബി.വി.പി പ്രവർത്തകർ അപമാനിച്ചത് വാർത്തയായിരുന്നു. ഭയന്ന് വിറച്ച അധ്യാപകൻ എ.ബി.വി.പി പ്രവർത്തകരുടെ പിന്നാലെ ഓടി കാല് പിടിക്കുന്ന വിഡിയോ വൈറലായിരുന്നു.

ये भी पà¥�ें- അധ്യാപകന്‍ ദേശദ്രോഹിയെന്ന് എ.ബി.വി.പി‍; വിദ്യാര്‍ത്ഥികളുടെ കാലുപിടിച്ച് അധ്യാപകന്‍; വീഡിയോ വൈറല്‍

Tags:    

Similar News