പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് അമൂലിന്റെ ഡയറക്ടര്‍മാര്‍

മോദിയുടെ രാഷ്ട്രീയ നാടകമാണിതെന്നും സ്ഥാപനത്തിന് ഇതുകൊണ്ട് പ്രയോജനമില്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ അമൂലിന്റെ വൈസ് ചെയര്‍മാന്‍ പറഞ്ഞു

Update: 2018-10-01 11:49 GMT

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് അമൂലിന്റെ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് ഡയറക്ടര്‍മാര്‍. ഡയറി ഉത്പന്നങ്ങളുടെ ആഗോള ബ്രാന്‍ഡായ അമൂലിന്റ പുതിയ ചോക്ലേറ്റ് പ്ലാന്റ് ഉദ്ഘാടനം നരേന്ദ്ര മോദിയുടെ രാഷ്ട്രീയ സ്റ്റണ്ടാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാപനത്തിന്റെ ആറ് ഡയറക്‍ടര്‍മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. അമുല്‍ വൈസ് ചെയര്‍മാന്‍ രാജേന്ദ്ര സിങ് പര്മാസര്‍ ഡയറക്ടര്‍മാരായ ധീരുഭായി ചൗഡ, ജൂവന്‍ സിങ് ചൗഹാന്‍, ചന്തുഭായ് പാര്‍മാര്‍, രാജു സിന്‍ഹ് പാര്‍മാര്‍, നീതബെന്‍ സോളങ്കി എന്നിവരാണ് പരിപാടി ബഹിഷ്‌കരിച്ചത്. മോദിയുടെ രാഷ്ട്രീയ നാടകമാണിതെന്നും സ്ഥാപനത്തിന് ഇതുകൊണ്ട് പ്രയോജനമില്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ അമൂലിന്റെ വൈസ് ചെയര്‍മാന്‍ പറഞ്ഞു.

Tags:    

Similar News