ഗംഗയില്‍ കുളിക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഗംഗാനദിയുടെ പവിത്രത കണക്കിലെടുത്ത് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയിലുണ്ട്. എന്നിട്ടും പ്രതികള്‍ പിന്മാറിയില്ല.

Update: 2018-10-03 09:40 GMT

ഗംഗാനദിയില്‍ കുളിക്കുമ്പോള്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികളിലൊരാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച പട്നയിലാണ് സംഭവം. ശിവ്പൂജന്‍ മഹ്‍‍തോ, വിശാല്‍ എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുളിക്കുകയായിരുന്ന യുവതിയെ ശിവ്പൂജന്‍ മഹ്‍‍തോയും വിശാലും ചേര്‍ന്ന് വലിച്ചിഴച്ച് കരയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഗംഗാനദിയുടെ പവിത്രത കണക്കിലെടുത്ത് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നത് വീഡിയോയിലുണ്ട്. എന്നിട്ടും പ്രതികള്‍ പിന്മാറിയില്ല.

വീഡിയോ വാട്സ് ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

Tags:    

Similar News