പാവപെട്ടവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിലിടം പിടിച്ച്  യു.പി മന്ത്രി

Update: 2018-10-05 06:58 GMT

അധസ്ഥിരും പാവപ്പെട്ടവരുമായവർക്ക് ലഭ്യമാകുന്ന കേന്ദ്രത്തിന്റെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് സ്‌കീമിൽ ഇടം നേടി യു.പി മന്ത്രി. യു.പി മന്ത്രി സതീഷ് മഹാനയും കുടുംബവുമാണ് കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അന്യായമായി ഇടം പിടിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സംസ്ഥാന ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

കാൺപൂർ ജില്ലയിലെ ആയുഷ്മാൻ ഇൻഷുറൻസ് ലിസ്റ്റിലാണ് മഹാനയും കുടുംബവും ഇടം പിടിച്ചത്. മുൻ ബി.ജെ.പി എം.എൽ.എ സലിൽ വിഷ്ണോയ്, നഗരത്തിലെ പ്രമുഖ വ്യവസായികള്‍ എന്നിവരും ലിസ്റ്റിൽ അന്യായമായി ഇടം പിടിച്ചിട്ടുണ്ട്.

Advertising
Advertising

സ്കീമിൽ ഇടം പിടിക്കുന്ന വ്യക്തിക്ക് അഞ്ച് ലക്ഷം വാർഷിക സംഖ്യ സർക്കാരിൽ നിന്ന് ലഭിക്കും. പണമീടാക്കാതെയുള്ള ആരോഗ്യ സേവനങ്ങൾക്ക് പുറമെയാണ് സർക്കാരിന്റെ ഈ സഹായം.

‘ഈ പദ്ധതി പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ളതാണ്, ആവശ്യക്കാരായ ആരോഗ്യ പരിചരണം താങ്ങാൻ കഴിയാത്ത വ്യക്തികൾക്കുള്ളതാണ്. പൊതുമേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്, അതൊരിക്കലും തെറ്റായി ഉപയോഗിച്ചു കൂടാ'; മൗര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംഭവം വിവാദമായ സാഹചര്യത്തിൽ ലിസ്റ്റിൽ നിന്നും തന്റെയും കുടുംബത്തിന്റെയും പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഹാന രംഗത്ത് വന്നിട്ടുണ്ട്. ഇതിലുൾപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും മഹാന ആവശ്യപ്പെട്ടു. 2011 ലെ സർവെ ലിസ്റ്റിലെ പിഴവാണ് ഇങ്ങനെയൊരു തെറ്റിന് കാരണമെന്നും ഇതിനുത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് വിജയ് വിശ്വാസ് പന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    

Similar News