ആനക്ക് ഇഷ്ടപ്പെട്ടില്ല ആ ആഘോഷം; അസമിലെ ഡെപ്യൂട്ടി സ്‍പീക്കറെ തള്ളിതാഴെയിട്ടു

ഡെപ്യൂട്ടി സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മല്ലയ്ക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. 

Update: 2018-10-07 14:54 GMT

അസം നിയമസഭയില്‍ പുതിയ ഡെപ്യൂട്ടി സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലക്ക് സ്വന്തം മണ്ഡലമായ രതാബരിയില്‍ ലഭിച്ച സ്വീകരണവും അതിനിടെയുണ്ടായ ആനയുടെ ‘ഇടപെടലു’മാണ് ഇന്റര്‍നെറ്റിലെ പുതിയ വൈറല്‍ വീഡിയോ.

ഡെപ്യൂട്ടി സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മല്ലയ്ക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ആനപ്പുറത്തേറി മല്ല പ്രവര്‍ത്തകര്‍ക്കിടയിലൂടെ സ്വീകരണമേറ്റുവാങ്ങി നീങ്ങുകയായിരുന്നു. അകമ്പടിക്ക് വാദ്യമേളങ്ങളും ആര്‍പ്പുവിളികളും. കുറച്ച് കഴിഞ്ഞപ്പോള്‍ ആനക്ക് ഈ ബഹളങ്ങള്‍ ശല്യമായി. ആനയൊന്ന് ചൊടിച്ചു. പക്ഷേ ആരുമതത്ര കാര്യമാക്കിയില്ല. എന്നാല്‍ സഹികെട്ട ആന പാപ്പാനേയും മല്ലയെയും കുലുക്കി താഴെ വീഴ്‍ത്തിയ ശേഷം ഒരൊറ്റയോട്ടം. ആനപ്പുറത്തു നിന്ന് താഴെ വീണെങ്കിലും ഭാഗ്യത്തിന് കാര്യമായ പരിക്കൊന്നും മല്ലക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

Newly elected Deputy Speaker of Assam assembly Kripanath Mallah fell down from elephant while his supporters welcomed...

Posted by India Today on Sunday, October 7, 2018
Tags:    

Similar News