കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ വസ്തുവകകള്‍ ജപ്തി ചെയ്തു

എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെതാണ് നടപടി. വിദേശരാജ്യങ്ങളിലെ ആസ്തിയും കണ്ടുകെട്ടിയിട്ടുണ്ട്.

Update: 2018-10-11 06:47 GMT

ഐ.എന്‍.എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ വസ്തുവകകള്‍ ജപ്തി ചെയ്തു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെതാണ് നടപടി. വിദേശരാജ്യങ്ങളിലെ ആസ്തിയും കണ്ടുകെട്ടിയിട്ടുണ്ട്.

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻ.എക്സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് 2008ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ നടന്ന സാമ്പത്തിക തിരിമറികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഐ.എൻ.എക്സ് മീഡിയ കമ്പനിയിൽ നിന്നും 10 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.

Tags:    

Similar News