പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം മതിലിടിച്ച് തകര്‍ത്തു

തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നും ദുബൈയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്

Update: 2018-10-12 04:22 GMT

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നും ദുബൈയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരും സുരക്ഷിതരാണ്.

ഇന്ന് പുലര്‍ച്ചയാണ് സംഭവം. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ പിന്‍ചക്രങ്ങള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ വിമാനം ദുബൈയിലേക്ക് പോകാതെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങി.

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി. പൈലറ്റിനെയും മറ്റ് ജീവനക്കാരെയും ചോദ്യംചെയ്യുകയാണ്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Tags:    

Similar News