‘വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും’

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുശക്തരാണ്. ഏതു വെല്ലുവിളിയെയും നേരിടാന്‍ സൈന്യം ഒരുക്കമാണ്. അതിന് ഏതറ്റം വരെയും പോകും. 

Update: 2018-10-18 11:29 GMT
Advertising

അതിര്‍ത്തിയില്‍ ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഒരുക്കമാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്. ആവശ്യം വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കങ്കാര ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുശക്തരാണ്. ഏതു വെല്ലുവിളിയെയും നേരിടാന്‍ സൈന്യം ഒരുക്കമാണ്. അതിന് ഏതറ്റം വരെയും പോകും. കൃത്യമായ സമയത്ത് എന്ത് നടപടി സ്വീകരിക്കണമെന്ന് ബോധ്യമുണ്ടെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു. ഇന്ത്യ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ പാകിസ്താന്‍ പത്തെണ്ണം നടത്തുമെന്ന പാക് ഐ.എസ്.പി.ആര്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്‍റെ ഭീഷണിക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യൻ സൈന്യം ഉത്തരവാദിത്വത്തില്‍ പ്രതിജ്ഞാബദ്ധമാണ്. വെല്ലുവിളികളെ നേരിടാനും ആവശ്യം വരുമ്പോള്‍ കരുത്ത് തെളിയിക്കാനും സൈന്യത്തിന് അറിയാം. ശത്രുവിനെ നേരിടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കും. ഇന്ത്യന്‍ സൈന്യത്തിന് ശത്രുവിനെ നേരിടാന്‍ പല വഴികളറിയാം. അതിലൊന്ന് മാത്രമാണ് മിന്നലാക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News