ഒമ്പതുവയസ്സുകാരനെ ബലി കൊടുത്തു കുഴിച്ചുമൂടി; സഹോദരനും അമ്മാവനും അറസ്റ്റില്‍

തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ബാലനെ ദുര്‍ഗാദേവിക്ക് ബലി നല്‍കുകയായിരുന്നു ഇവര്

Update: 2018-10-21 06:25 GMT

ഒഡീഷയില്‍ തലയറുത്ത് കുഴിച്ചിട്ട് നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം ഒമ്പതുവയസ്സുകാരന്‍ ഗണശ്യാമിന്റേതെന്ന് പൊലീസ്. ഒക്ടോബര്‍ 14 നാണ് ഗണശ്യാമിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയത്. 18ാം തീയതി സുന്ദിമുണ്ട ഗ്രാമത്തിലെ ഉണ്‍ഡെയ് നദിക്കരയിലെ പൂഴിയില്‍ കുഴിച്ചിട്ട് നിലയില്‍ തലയില്ലാതെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സമീപത്തു നിന്നുതന്നെ പിന്നീട് തലയും കണ്ടെത്തി.

ഗണശ്യാമിന്റെ അമ്മാവന്‍ കുഞ്ച റാണയും സഹോദരന്‍ ശോഭാബന്‍ റാണയും ചേര്‍ന്നാണ് കൊല നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ബാലനെ ദുര്‍ഗാദേവിക്ക് ബലി നല്‍കുകയായിരുന്നു ഇവര്‍. പിടിയിലായ രണ്ടുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Tags:    

Similar News