സെല്‍ഫിയെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി ഫട്നാവിസിന്‍റെ ഭാര്യ

ഏറ്റവുമൊടുവില്‍ സെല്‍ഫി ഭ്രമത്തിന്‍റെ പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വരെ മുള്‍മുനയില്‍ നിര്‍ത്തി സാഹസത്തിനൊരുങ്ങിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ ഭാര്യ അമൃത ഫട്നാവിസാണ്. 

Update: 2018-10-21 07:11 GMT

അതിരുവിട്ട സെല്‍ഫി ഭ്രമം ഒട്ടേറെ പേരുടെ ജീവനുകള്‍ എടുത്ത വാര്‍ത്ത നിങ്ങള്‍ പലവട്ടം കണ്ടിട്ടുണ്ടാകും. ഈയൊരു പ്രവണതക്കെതിരെ ഇതിനോടകം നിരവധി ബോധവത്കരണങ്ങളും നടന്നിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ സെല്‍ഫി ഭ്രമത്തിന്‍റെ പേരില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വരെ മുള്‍മുനയില്‍ നിര്‍ത്തി സാഹസത്തിനൊരുങ്ങിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ ഭാര്യ അമൃത ഫട്നാവിസാണ്. ആഢംബര കപ്പലിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയായിരുന്നു അമൃതയുടെ കൈവിട്ട കളി. ത്രസിപ്പിക്കുന്ന സെല്‍ഫിക്ക് വേണ്ടി സുരക്ഷാ വേലികള്‍ മറികടന്ന് കപ്പലിന്‍റെ അരികില്‍ കടലിലേക്ക് കാല്‍ നീട്ടി യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയായിരുന്നു അമൃതയുടെ സെല്‍ഫിയെടുക്കല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഉപദേശിച്ചിട്ടും അതൊക്കെ അവഗണിച്ചായിരുന്നു അമൃതയുടെ ഈ സാഹസം.

Advertising
Advertising

In an attempt to take a perfect selfie, Maharashtra CM Devendra Fadnavis' wife Amruta Fadnavis crossed the safety ...

Posted by India Today on Saturday, October 20, 2018
Tags:    

Similar News