അക്ബറിനെതിരായ മീടൂ വെളിപ്പെടുത്തല്‍: ബന്ധം ഉഭയസമ്മതപ്രകാരമല്ലെന്ന് പല്ലവി

പല്ലവി കളവ് പറയുകയാണെന്നും തങ്ങളുടെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്നും എം.ജെ അക്ബര്‍ ഇന്നലെ പ്രതികരിച്ചിരുന്നു

Update: 2018-11-03 08:13 GMT

മിടൂ കാംപയിനില്‍ കേന്ദ്രമന്ത്രി എം. ജെ അക്ബറിന്റെ വാദം തള്ളി മാധ്യമപ്രവര്‍ത്തക പല്ലവി ഗോഗോയി വീണ്ടും രംഗത്ത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന അക്ബറിന്റെ വാദമാണ് പല്ലവി ട്വിറ്ററിലൂടെ നിരാകരിച്ചത്.

ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനത്തിലൂടെ പല്ലവി ഗോഗോയി ആരോപിച്ചത്. എന്നാല്‍ പല്ലവി കളവ് പറയുകയാണെന്നും തങ്ങളുടെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്നും എം.ജെ അക്ബര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് പല്ലവി ട്വിറ്ററില്‍ പ്രസ്താവനയിറക്കിയത്.

Advertising
Advertising

മാധ്യമപ്രവര്‍ത്തന രംഗത്ത് പുതുമുഖമായിരുന്നു 20 കാരിയായ താന്‍. അക്ബറാകട്ടെ ശക്തനായ മേലധികാരിയും. അധികാരത്തിലൂടെയും ബലപ്രയോഗത്തിലൂടെയും സ്ഥാപിച്ച ബന്ധത്തെ എങ്ങനെ ഉഭയസമ്മതമെന്ന് വിളിക്കുമെന്നാണ് പല്ലവി ചോദിക്കുന്നത്.

ये भी पà¥�ें- താനും യു.എസ് മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന് അക്ബര്‍

ये भी पà¥�ें- #MeToo എം.ജെ അക്ബര്‍ രാജിവെച്ചു

തന്റെ ആരോപണത്തിലെ ഓരോ വരിയിലും ഉറച്ചുനില്‍ക്കുന്നതായും തന്നെപ്പോലെ ചൂഷണം ചെയ്യപ്പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി നിലകൊള്ളുമെന്നും പല്ലവി ഗോഗോയി വ്യക്തമാക്കുന്നു. പല്ലവിയുടെ ആരോപണം അക്ബറിന്റെ ഭാര്യ മല്ലികയും തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയിലെ നാഷണല്‍ പബ്ലിക് റേഡിയോയില്‍ ചീഫ് ബിസിനസ് എഡിറ്ററാണ് ഇന്ത്യക്കാരിയായ പല്ലവി ഗോഗോയ്.

Tags:    

Similar News