അഭിമാനം വാനോളം; ഐ.എന്‍.എസ് അരിഹന്ത് പൂര്‍ണസജ്ജം, ആരുടെയും കണ്ണില്‍പ്പെടാതെ ലക്ഷ്യം തകര്‍ക്കും

2014 ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കടലിലിറക്കിയ INS അരിഹന്ത് മൂന്നര വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. 

Update: 2018-11-05 14:31 GMT

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ആണവ മുങ്ങിക്കപ്പലായ INS അരിഹന്ത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. ആണവായുധങ്ങള്‍ വഹിച്ച് ഐ.എന്‍.എസ് അരിഹന്ത് വിജയകരമായി പെട്രോളിംഗ് പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധനമന്ത്രാലയം അറിയിച്ചു. ആണവ ഭീഷണികള്‍‌ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ തയ്യാറായെന്ന് അന്തര്‍വാഹിനിയുടെ അന്തിമ പുരോഗതികള്‍ പുറത്ത് വിട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു.

2014 ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കടലിലിറക്കിയ INS അരിഹന്ത് മൂന്നര വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. 6000 ടണ്‍ ഭാരമുള്ള ഈ മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ മഹാ‌ സമുദ്രത്തില്‍ അധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാകും. എല്ലാതരം ആണവ ഭീഷണികളെയും നേരിടാന്‍ തക്ക വിശ്വാസ്യതയുള്ള സംവിധാനങ്ങള്‍ വേണ്ട സമയമാണിതെന്ന് അന്തര്‍വാഹിനിയിലെ അന്തിമ പുരോഗതി പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മറ്റു അന്തര്‍വാഹിനികള്‍ക്ക് കണ്ടെത്താനാകാത്ത സുരക്ഷതിമായ ദൂരത്ത് നിന്ന് ലക്ഷ്യസ്ഥാനം തകര്‍ക്കാനുമെന്നതാണ് ഐ.എന്‍.എസ് അരിഹന്തിന്‍റെ പ്രധാന സവിശേഷത. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള 4 ആണവ മിസൈലുകളും750 കിലോമീറ്റര്‍ ദൂരപരിധിയുള്ള 12 മിസൈലുകളുമുണ്ട്. നൂറോളം നാവികരെയും വഹിക്കും. ഇന്ത്യക്ക് പുറമെ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ആണവ അന്തര്‍ വാഹിനികള്‍ ഉള്ളത്.

Tags:    

Similar News