നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികം;കോണ്‍ഗ്രസ് കരിദിനം ആചരിക്കും

ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടി ഇന്നത്തേക്ക് മാറ്റിയത്.

Update: 2018-11-09 01:43 GMT

നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹിയിലിന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടി ഇന്നത്തേക്ക് മാറ്റിയത്.

ജില്ലാ കേന്ദ്രങ്ങളിലും ആര്‍.ബി.ഐക്ക് മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിലെ പരാജയങ്ങള്‍ തുറന്ന് കാട്ടി മോദിയെ പരിഹസിച്ചുള്ള വീഡിയോയും ഡോക്യുമെന്ററിയും കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്.

Tags:    

Similar News