ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം; എസ്.ഐക്കെതിരെ പരാതിയുമായി കോണ്‍സ്റ്റബിള്‍ 

അന്നത്തെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്.ഐ, വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്നും 31കാരി നല്‍കിയ പരാതിയില്‍ പറയുന്നു

Update: 2018-11-18 11:18 GMT

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എസ്.ഐ ബലാത്സംഗം ചെയ്തെന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. നവിമുംബൈ ക്രൈംബ്രാഞ്ചിലെ എസ്.ഐ. അമിത് ഷേലാറിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐക്കെതിരെ കേസെടുത്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍‌ പറയുന്നു. അന്നത്തെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്.ഐ, വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്നും 31കാരി നല്‍കിയ പരാതിയില്‍ പറയുന്നു.

പന്‍വേല്‍, കാര്‍ഖര്‍, കാമോത്തെ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചായിരുന്നു പീഡനമെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. ലൈംഗിക പീഡനത്തിനൊപ്പം ദേഹോപദ്രവവും ഏല്‍പ്പിച്ചെന്ന് യുവതി പറഞ്ഞു.

ബലാത്സംഗം, പട്ടികജാതി പട്ടികവര്‍ഗ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പരാതിക്കാരിയും എസ്.ഐയും ഒരേ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. എസ്.ഐയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News