മധ്യപ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ചെരിപ്പുമാല അണിയിച്ച് സ്വീകരണം

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Update: 2018-11-20 14:55 GMT

മധ്യപ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ചെരിപ്പുമാലയണിയിച്ച് സ്വീകരണം. മധ്യപ്രദേശിലെ നഗഡ സിറ്റിയിലാണ് ബി.ജെ.പി എം.എല്‍.എയും സ്ഥാനാര്‍ത്ഥിയുമായ ദിലിപ് ശഖാവത്തിനെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഇടക്കുവച്ച് യുവാവ് ചെരിപ്പുമാലയണിയച്ചത്.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഇടയില്‍ വച്ചാണ് സംഭവം. സ്വീകരണങ്ങള്‍ക്കിടെ പെട്ടെന്ന് ശഖാവത്തിന് അടുത്തെത്തിയ യുവാവ് എം.എല്‍.എയുടെ കഴുത്തില്‍ ചെരിപ്പ് മാല അണിയിക്കുകയായിരുന്നു.

അണിയിച്ച ശേഷമാണ് ചെരിപ്പുമാലയാണ് ധരിപ്പിച്ചതെന്ന് ശഖാവത്ത് മനസിലാക്കിയത്. ഉടനെ മാല ഊരിവലിച്ചെറിഞ്ഞ എം.എല്‍.എ ഇയാള്‍ക്കെതിരെ പ്രകോപിതനായി നീങ്ങുന്നതും, അടുത്തു നിന്നവര്‍ എം.എല്‍.എയെ പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം.

Advertising
Advertising

സംസ്ഥാനത്ത് ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ നേര്‍ക്കുനേരെയാണ് തെരഞ്ഞെടുപ്പ് പോരാട്ടം. നവംബർ 28ന് മധ്യപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കും. ഡിസംബർ 11നാണ് വോട്ടെണ്ണല്‍ നടക്കുക.

Tags:    

Similar News