ദുരന്ത സമയത്ത് തിരിഞ്ഞു നോക്കിയില്ല; പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്ക് നേരെ അരിവാള്‍ വീശി ഗജ ദുരിതബാധിതര്‍

Update: 2018-12-08 03:19 GMT

ഗജ കൊടുങ്കാറ്റ് വീശിയടിച്ച പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ തമിഴ്നാട് മന്ത്രിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം. അരിവാൾ ഉൾപ്പടെയുള്ളവ വീശിയാണ് ഗജ ദുരിതബാധിതർ മന്ത്രിയെ തുരത്തിയോടിച്ചത്. ഗജ നാശം വിതച്ച നാഗപട്ടണത്ത് സന്ദർശനം നടത്തവെ, തമിഴ്നാട് കെെത്തറി മന്ത്രി ഒ.എസ് മണിയനാണ് ജനങ്ങളുടെ കൂട്ടമായി രോഷത്തിന് ഇരയായത്.

ഗജ കൊടുങ്കാറ്റ് വൻ നാശം വിതച്ച പ്രദേശത്ത് വേണ്ടവിധത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളോ, സഹായങ്ങളോ അധികൃതർ ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ദുരന്തം നടന്ന് രണ്ട് ദിവസം വരെ പുനരദ്ധിവാസ പ്രവർത്തനങ്ങളും, റിലീഫ് സഹായങ്ങളും എത്തിക്കുന്നതിൽ സർക്കാർ പരാജയമായിരുന്നു. ഇതിലുള്ള രോഷമാണ് പ്രദേശവാസികളെ മന്ത്രിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. മന്ത്രിക്ക് അടുത്തേക്ക് അരിവാൾ വീശി അടുക്കുന്ന ഒരാളുടെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആക്രമണത്തിനിടെ തകർന്ന തന്റെ വാഹനം ഉപേക്ഷിച്ച ഒ.എസ് മണിയൻ പിന്നീടൊരു ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Advertising
Advertising

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും, നാൽപ്പതോളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. എന്നാൽ അരിവാൾ വീശിയ വ്യക്തിയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസം തമിഴ്നാടിൽ 110 കി.മി വേഗതയിൽ വീശിയടിച്ച ഗജ കൊടുങ്കാറ്റിൽ, മൂന്ന് ലക്ഷത്തോളം പേർ ഭവനരഹിതരായതായും, നൂറു കണക്കിന് മത്സ്യ ബന്ധന ബോട്ടുകൾ തകർന്നതായും കണക്കാക്കപ്പെട്ടിരുന്നു. നാഗപട്ടണം, തഞ്ചാവൂർ, പുതുക്കോട്ട, തിരുവാരൂർ എന്നിടങ്ങളിലാണ് ഗജ കൂടുതലായി നാശം വിതച്ചത്. ദുരന്ത നേരത്ത് വേണ്ട സഹായങ്ങൾ എത്തിക്കാതിരുന്ന അധികാരികൾ, രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് ഇപ്പോൾ പ്രദേശത്തേക്ക് കടന്ന് വരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Tamil Nadu Minister OS Manian's car attacked by people & a sickle-wielding man, in Nagapattinam when he went to visit...

Posted by Ezhumalai Venkatesan on Friday, December 7, 2018
Tags:    

Similar News