റോബർട്ട് വാദ്രയ്ക്ക് മേൽ ഇ.ഡിയുടെ കുരുക്ക് മുറുകുന്നു

തെളിവുകൾ പരിശോധിച്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങിയേക്കും. 

Update: 2018-12-09 01:38 GMT

റോബർട്ട് വാദ്രയ്ക്ക് മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുന്നു. ആയുധ ഇടപാടിൽ കോഴ വാങ്ങിയതിന് ഇൻഫോഴ് മെന്റ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചതായാണ് സൂചന. തെളിവുകൾ പരിശോധിച്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങിയേക്കും. മോദി സർക്കാരിന്റെ രാഷ്ട്രീയ പക പോക്കലാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

എക്സിറ്റ് പോള്‍ ഫലം വരുന്നതിന് തൊട്ട്മുന്‍പാണ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസം വാദ്രയുടെ ഡൽഹിയിലെ ഓഫീസിലും സഹായികളുടെ നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലെ വസതികളിലും എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ സുപ്രധാന തെളിവുകൾ ലഭിച്ചിരുന്നു. വദ്രയുടെ ലണ്ടനിലെ സ്വത്തുകള്‍ സംബന്ധിച്ച രേഖകളാണ് ഇതിൽ പ്രധാനം. ആയുധ ഇടപാടിൽ വാദ്രയ്ക്ക് കോഴ ലഭിച്ചെന്നും ഇതുപയോഗിച്ച് ലണ്ടനിൽ വീട് വാങ്ങിയെന്നുമാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ നിഗമനം.

Advertising
Advertising

വിവാദ ആയുധ ഇടനിലക്കാരൻ സഞ്ജയ് ബണ്ഡാരയുമായി വാദ്രക്ക് അടുത്ത ബന്ധമുണ്ട്. അഴിമതി തടയല്‍ നിയമപ്രകാരമാണ് നടപടികള്‍ എന്നും തെളിവുകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാദ്രയുടെ സഹായിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ശര്‍മ്മയെ വസതിയിലെ റെയ്ഡ് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ തുടരുകയാണ്. വാദ്രക്കെതിരായ നടപടി രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

എക്സിറ്റ് പോള്‍ ഫലം മറക്കാന്‍ ഇതാണ് നടപടിയെങ്കില്‍ യഥാര്‍ത്ഥ ഫലം വരുമ്പോള്‍ മോദി എന്തൊക്കെ ചെയ്യുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തുടർച്ചയായി വദ്രയെ പ്രതിരോധിച്ച് രംഗത്തുണ്ട്. ഇന്നലെ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ യോഗവും ചേർന്നിരുന്നു.

Tags:    

Similar News