രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും
രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. പി.സി.സി. അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ പിന്തള്ളിയാണ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകുന്നത്.
രാജസ്ഥാനില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും അവിനാഷ് പാണ്ഡെയും ഇന്നലത്തെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ പുറത്ത് വിടും.
സംസ്ഥാനത്ത് 99 നിയുക്ത കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ നിന്ന് നിരീക്ഷകര്‍ വഴിയും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും രാഹുല്‍ ഗാന്ധി അഭിപ്രായം ശേഖരിച്ചു. പകുതിയിലധികം എം.എല്‍.എമാര്‍ അശോക് ഗെഹ്‌ലോട്ടിനെ പിന്തുണക്കുന്നുവെന്നാണ് സൂചന.