രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പിക്കേ സാധിക്കുകയുള്ളൂ എന്ന് യോഗി ആദിത്യനാഥ്
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അസ്തിത്വം തന്നെ നിരാകരിച്ചവകരാണ് കോണ്‍ഗ്രസ്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തലസ്ഥാനമായ ലക്‌നൗവില്‍ കുംഭമേളയുമായി ബന്ധപ്പെട്ട പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വളച്ചൊടിച്ച ചരിത്രമാണ് ഇന്ന് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇത് തിരുത്തി യാഥാര്‍ത്യം പുറത്തു കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്നും യോഗി പറഞ്ഞു.
അയോധ്യയില്‍ ക്ഷേത്രം ഉയരണമെന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയെ കൊണ്ടേ സാധിക്കുകയുള്ളു. ശ്രീരാമന്റെയും, ശ്രീ കൃഷ്ണന്റെയും അസ്തിത്വം തന്നെ നിരാകരിച്ചവകരാണ് കോണ്‍ഗ്രസെന്നും അങ്ങനെയുള്ളവര്‍ക്ക് ക്ഷേത്രം നിര്‍മിക്കാനാവില്ലെന്നും യോഗി പറഞ്ഞു.
വരുന്ന കുംഭമേളക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ഹിന്ദുവിന്റെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം സ്ത്രീ വിരുദ്ധ-ദലിത് വിരുദ്ധ-പരിസ്ഥിതി വിരുദ്ധമായി ചിത്രീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കുംഭമേളയും ഇവ്വിധം മോശമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും യോഗി പറഞ്ഞു. ജനുവരി 15ാം തിയതി മകര സംക്രാന്തിയിലെ ആദ്യ കുളിയോടെ ആരംഭം കുറിക്കുന്ന കുംഭമേള, മാര്‍ച്ച് നാല് ശിവരാത്രിയില്‍ അവസാനിക്കും.