രാജസ്ഥാനില്‍ ഇന്ന് 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരാഴ്ച മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റിരുന്നു.

Update: 2018-12-24 02:12 GMT

രാജസ്ഥാനില്‍ ഇന്ന് 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരാഴ്ച മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി സഭാ വികസന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ച് അഭിപ്രായം തേടിയത്.സത്യപ്രതിജ്ഞ ചെയ്യുന്ന 23 പേരില്‍ 17 പേര്‍ ആദ്യമായി മന്ത്രി പദത്തിലെത്തുന്നവരാണ്. 5 മന്ത്രിപദങ്ങള്‍ കൂടി ഒഴിഞ്ഞു കിടപ്പുണ്ട്.

Tags:    

Similar News