പട്ടേല്‍ പ്രതിമക്ക് പിന്നാലെ പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്കാരവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

Update: 2018-12-24 02:30 GMT

സര്‍ദാര്‍ പട്ടേല്‍ പ്രതിമക്ക് പിന്നാലെ പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്കാരവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്കാരം നല്‍കുക.

ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കവാഡിയയില്‍ നടന്ന പൊലീസ് ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും വാര്‍ഷിക കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേല്‍ പുരസ്കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പദ്മ പുരസ്താര മാതൃകയിലാണ് പട്ടേല്‍ പുരസ്കാരവും നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

Advertising
Advertising

രാജ്യത്തിന്റെ ഐക്യത്തിനായുള്ള പട്ടേലിന്റെ സംഭാവനകള്‍ പ്രയോജനപ്രദമാക്കുകയാണ് പുരസ്കാര ലക്ഷ്യം. രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാനാകും.

പട്ടേലിന്റെ ജന്മ ദിനമായ ഒക്ടോബര്‍ 31 ദേശീയ ഏകത ദിനമായി ആചരിക്കാനും അന്നേദിവസം പട്ടേല്‍ പ്രതിമക്ക് സമീപം മൂന്നോ നാലോ സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ അണിനിരത്തി പരേഡ് സംഘടിപ്പിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. നാഷണല്‍ പൊലീസ് മെമ്മോറിയലിന്റെ സ്മരണക്കായി സ്റ്റാമ്പും ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി. സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിന്റെ വെബ് സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Tags:    

Similar News