കശ്മീരില്‍ റെക്കോര്‍ഡ് തണുപ്പ്
മൂന്ന് പതിറ്റാണ്ടിനിടയില്‍ ഏറ്റവും തണുപ്പുള്ള രാത്രികളിലൂടെയാണ് കശ്മീര്‍ കടന്നുപോകുന്നത്. 7.6 ഡിഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില
Update: 2018-12-27 08:24 GMT
ജമ്മു കശ്മീരിലെ വേനല്‍കാല തലസ്ഥാനം മൂന്ന് പതിറ്റാണ്ടിനിടയില്‍ ഏറ്റവും തണുപ്പുള്ള രാത്രികളിലൂടെയാണ് കടന്നുപോകുന്നത്. 7.6 ഡിഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില. ലഡാകിലെ വിവിധ പ്രദേശങ്ങളില്‍ ജലാശയങ്ങളിലെ താപനില ഇതിലും താഴെയാണ്.
കശ്മീര്‍ താഴ്വാരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലേത് റെക്കോര്‍ഡ് തണുപ്പാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദാൽ തടാകം അടക്കമുള്ള പ്രദേശത്തെ ജലാശയങ്ങള്‍ തണുപ്പ് കൊണ്ട് ഉറച്ച് കട്ടിയായി. ഇതേ തുടര്‍ന്ന് ശ്രീനഗറിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 1990 ഡിസംബര്‍ 7ന് ശ്രീനഗറില്‍ 8.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.