‘കശ്മീരിലാണെങ്കിൽ നാം അവരെ വെടിവെച്ചുകൊല്ലും കേരളത്തിൽ ഭക്തരെന്ന് വിളിക്കും’ പഞ്ച് തലക്കെട്ടുമായി വീണ്ടും ടെലിഗ്രാഫ്
മികച്ച തലക്കെട്ടുകള്‍ നല്‍കി മുമ്പും ടെലിഗ്രാഫ് നമ്മെ ഞെട്ടിച്ചിട്ടുണ്ട്
പഞ്ച് തലക്കെട്ടുകള്‍ കൊണ്ട് പ്രസിദ്ധമാണ് കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ടെലിഗ്രാഫ്’. മികച്ച തലക്കെട്ടുകള്‍ നല്‍കി മുമ്പും ടെലിഗ്രാഫ് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്. ഇന്നത്തെ ടെലിഗ്രാഫ് തലക്കെട്ടും അതിന്റെ മൂര്‍ച്ച കൊണ്ടും വിമര്‍ശനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇന്നലെ സംഘപരിവാർ ഹർത്താലിൽ നടത്തിയ ഭീകര അക്രമത്തെയാണ് പ്രധാന വാർത്തയായി ‘ദി ടെലിഗ്രാഫ്’ നൽകിയിരിക്കുന്നത്. ‘കശ്മീരിലാണെങ്കിൽ നാം അവരെ വെടിവെച്ചുകൊല്ലും കേരളത്തിൽ നാം അവരെ ഭക്തരെന്ന് വിളിക്കും’ എന്നാണ് പോലീസിനെ കല്ലെറിയുന്ന അക്രമികളുടെ ചിത്രം നൽകി ടെലിഗ്രാഫ് തലക്കെട്ട് നൽകിയിരിക്കുന്നത്.
ये à¤à¥€ पà¥�ें- പഞ്ച് തലക്കെട്ടുമായി ടെലിഗ്രാഫ് വീണ്ടും; ‘ആക്സിഡന്റല്‍ ടൂറിസ്റ്റ്’ മോദിയെ പരിചയപ്പെടാം
അക്രമത്തിൽ സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും നിരവധി കെ.എസ്.ആർ.ടി.സികളും നശിപ്പിച്ചതായും വാർത്തയിലുണ്ട്. സി.പി.എമ്മുകാർ തിരിച്ചടിച്ചതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.