ആംആദ്മി പഞ്ചാബ് നേതാവ് പാര്‍ട്ടി വിട്ടു; ഒരാഴ്ചക്കിടെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവ്
സംസ്ഥാനത്ത് നിന്നും അടുത്തിടെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് ശുക്പാല്‍. രണ്ട് ദിവസം മുമ്പാണ് എ.എ.പി മുതിര്‍ന്ന നേതാവായ എച്ച്.എസ് ഫൂല്‍ക പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
പഞ്ചാബില്‍ നിന്നും ആംആദ്മി പാര്‍ട്ടിയുടെ ഒരു നേതാവ് കൂടി പാര്‍ട്ടി വിട്ടു. ശുക്പാല്‍ ഖൈറയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് പുറത്തുപോയത്. സംസ്ഥാനത്ത് നിന്നും ഒരാഴ്ചക്കിടെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് ശുക്പാല്‍. രണ്ട് ദിവസം മുമ്പാണ് എ.എ.പി മുതിര്‍ന്ന നേതാവായ എച്ച്.എസ് ഫൂല്‍ക പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
പാര്‍ട്ടിയുടെ ആശയങ്ങളില്‍ നിന്നും തത്വങ്ങളില്‍ നിന്നും ആംആദ്മി വ്യതിചലിച്ചുവെന്നാണ് ശുക്പാല്‍ അരവിന്ദ് കെജ്‍രിവാളിന് കൈമാറിയ രാജിക്കത്തില്‍ പറയുന്നത്. ഇക്കാര്യം തന്നെയാണ് ഫൂല്‍ക്കയും തന്റെ രാജിയുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയിരുന്ന കാരണം. അഴിമതി വിരുദ്ധ മുന്നേറ്റത്തെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റിയത് ശരിയായില്ലെന്നാണ് ഫൂല്‍ക്കയുടെ നിലപാട്.
അതേസമയം ശുക്പാല്‍ ഖൈറ പാര്‍ട്ടി വിടുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നതായി മുതിര്‍ന്ന നേതാവ് മനീഷ് സിസോദ്യ പറഞ്ഞു. നേരത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ആളാണ് ശുക്പാല്‍. 2012ലാണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് പിന്നാലെ കെജ്‍രിവാളും മറ്റു നേതാക്കളും ചേര്‍ന്ന് ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
Mr Sukhpal Khaira's resignation was expected. Party will be strengthened with his exit. He shuld now resign from MLA also, which he won on party ticket.
— Manish Sisodia (@msisodia) January 6, 2019
Mr Khaira started revolting against party since post of LoP in Punjab was given to a Dalit leader. 1/N