‘കേരള സർക്കാരിനെതിരെ ശബ്ദമുയർത്തി, അതുകൊണ്ടാണ് ഇത്രയധികം കേസുകള്‍’ കള്ള പ്രചാരണവുമായി സ്മൃതി ഇറാനി

ശബരിമല ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റ് തുടരുകയാണ്.

Update: 2019-01-06 11:23 GMT

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിലെ സംഘപരിവാര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി എന്ന കാരണം കൊണ്ടാണ് ഇത്രയധികം ആളുകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം.

"സംസ്ഥാന സർക്കാരിനെതിരെ ശബ്ദമുയർത്തി എന്ന കാരണം കൊണ്ട് മാത്രം കേരളത്തില്‍ 1286 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 37,000 പേരെ പ്രതികളാക്കി. 3170 പേർ കസ്റ്റഡിയിലാണ്.'' സ്മൃതി ഇറാനി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റ് തുടരുകയാണ്. ഇതുവരെ 3,178 പേര്‍ അറസ്റ്റിലായി. 1,286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായതില്‍ 487 പേര്‍ റിമാന്‍ഡിലാണെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്റിലാണ്. 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു.

Tags:    

Similar News