സി.ബി.ഐയില്‍ വീണ്ടും അധികാരക്കളി: അലോക് വര്‍മ്മ ഇറക്കിയ ഉത്തരവുകള്‍ നാഗേശ്വര റാവു റദ്ദാക്കി

റദ്ദാക്കിയത് ഡയറക്ടറായി തിരിച്ചെത്തിയതിനു പിന്നാലെ അലോക് വര്‍മ്മ നടത്തിയ സ്ഥലം മാറ്റങ്ങള്‍

Update: 2019-01-11 09:47 GMT

സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലമാറ്റിയ അലോക് വര്‍മ്മയുടെ ഉത്തരവുകള്‍, താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി. നേരത്തെ അലോക് വര്‍മ്മ അധികാരമേറ്റശേഷം നാഗശ്വര റാവു നടപ്പാക്കിയ സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു.

ये भी पà¥�ें- അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡയറക്ടറായി അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെയാണ് സി.ബി.ഐയില്‍ അഴിച്ചുപണിക്ക് ശ്രമം നടത്തിയിരുന്നത്. രാകേഷ് അസ്താനക്കെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ അടക്കം അലോക് വര്‍മ മാറ്റം വരുത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുരുകേശന്‍, തരുണ്‍ ഗൗബ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലയും. നല്‍കിയിരുന്നു

Tags:    

Similar News