കശ്മീരില്‍ സ്ഫോടനം; മലയാളി മേജര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജമ്മു കശ്മീരിലെ രജൌരിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍ വി നായരാ(33) മരിച്ച സൈനികരില്‍ ഒരാള്‍.
സൈന്യം പട്രോളിങ് നടത്തുന്ന പാതയില്‍ സ്ഫോടക വസ്തു കുഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. രജൌരി ജില്ലയിലെ നൌഷേറ സെക്ടറിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തി രക്ഷാ സേന കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2/11 ഗൂര്‍ഖ റൈഫിള്‍സില്‍ മേജറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ശശിധരന്‍ വി നായര്‍. തൃപ്തി ശശിധരന്‍ നായരാണ് ഭാര്യ.