വനിതാ-ശിശു ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ പ്രകടന പത്രികയിലുണ്ടാകുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി
വനിതാ- ശിശു ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ പ്രകടന പത്രികയിലുണ്ടാകുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഒഡിഷയിൽ വനിതാ പ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പെൺകുട്ടികള്‍ക്ക് വിവാഹത്തിന് സഹായ ധനം, 2000 രൂപ വിധവ പെൻഷന്‍ തുടങ്ങിയവ അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കുമെന്ന് രാഹുല്‍ പറഞ്ഞു.
നിരവധി വനിത ശിശുക്ഷേമ പദ്ധതികള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധി അവയില്‍ ചിലത് ചൂണ്ടിക്കാട്ടിയത്. പെൺ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും, പെൺകുട്ടികളുടെ വിവാഹത്തിന് പ്രത്യേക സഹായ ധനം, 2000 രൂപയുടെ വിധവ പെൻഷൻ, എല്ലാ ഗ്രാമത്തിലും സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മഹിള ഉദ്യോഗസ്ഥ, വനിത സംരംഭകര്‍ക്ക് സഹായം തുടങ്ങിയവ പ്രകടന പത്രികയിലുണ്ടാകുമെന്നാണ് രാഹുലിന്റെ ഉറപ്പ്. വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദിവസങ്ങള്‍ക്കകം പാലിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഒരു ഭാഗത്ത് നരേന്ദ്ര മോദി ദേശഭക്തിയെ കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് വ്യോമസേനയുടെ പണം അനിൽ അംബാനിയുടെ പോക്കറ്റിലെത്തിക്കുകയുമാണ്. വൻകിട വ്യവസായികൾക്കല്ല കർഷകനും ആദിവാസികൾക്കുമാണ് അർഹമായ സംരക്ഷണം നൽകേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റഫാലും സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം പുരോഗമിക്കുന്നത്.