സിപിഎം സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് തേടി നടി രോഹിണി

കീഴ്‌വേളൂർ, ഗന്ധർവകോട്ട മണ്ഡലങ്ങളിലാണ്‌ രോഹിണി പ്രചാരണത്തിനെത്തിയത്‌.

Update: 2021-03-29 09:01 GMT

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾക്കായി വോട്ട് അഭ്യര്‍ഥിച്ച് നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്‌വേളൂർ, ഗന്ധർവകോട്ട മണ്ഡലങ്ങളിലാണ്‌ രോഹിണി പ്രചാരണത്തിനെത്തിയത്‌. സംവിധായകന്‍ ലെനിന്‍ ഭാരതിയും സിപിഎം സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണ രംഗത്തുണ്ട്.

കീഴ്‌വേ‌ളൂരില്‍ നാഗൈ മാലിയും ഗന്ധർവകോട്ടയില്‍ ചിന്നദുരൈയുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍‌. 2011ല്‍ കീഴ്‍വേളൂരില്‍ നിന്ന് നാഗൈ മാലി വിജയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധുര മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സു വെങ്കിടേശന്‍റെ പ്രചാരണത്തിനും രോഹിണി വരികയുണ്ടായി. തമിഴ്‌നാട്‌ പ്രോഗ്രസീവ്‌ റൈറ്റേഴ്‌സ്‌ കലൈഗ്‌നർ അസോസിയേഷൻ സ്‌റ്റേറ്റ്‌ ജനറൽ സെക്രട്ടറി കൂടിയാണ്‌ രോഹിണി.

Advertising
Advertising

ഡിഎംകെ മുന്നണിയില്‍ 6 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ നാല് മണ്ഡലങ്ങളും ഇടത് മുന്നണി വിജയിച്ച മണ്ഡലങ്ങളാണ്.

Tamil film artists actress Rohini and Director Lenin Bharathi have begun their election campaign in support of CPIM...

Posted by Communist Party of India (Marxist) on Sunday, March 28, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News