ഫറൂഖ് അബ്ദുല്ലക്ക് കോവിഡ്

ഫറൂഖ് അബ്ദുല്ലയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

Update: 2021-03-30 05:41 GMT

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ലക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഫറൂഖ് അബ്ദുല്ലയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

പിതാവിന് കൊവിഡ് സ്ഥിരീകരിച്ചെന്നും ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. താനും മറ്റ് കുടുംബാംഗങ്ങളും ക്വാറന്‍റൈനില്‍ പ്രവേശിക്കും. തങ്ങളുമായി അടുത്തിടപഴകിയവരോട് മുന്‍ കരുതല്‍ നടപടി സ്വീകരിക്കാനും ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

Advertising
Advertising

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജമ്മുകശ്മീരില്‍ 200 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1.3 ലക്ഷത്തിലെത്തി. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 2,110 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,26,129 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News