ഇന്ത്യൻ ദമ്പതികൾ യുഎസിൽ മരിച്ച നിലയിൽ; ബാൽക്കണിയിൽ കരഞ്ഞു തളർന്ന് നാലു വയസുകാരിയായ മകൾ

നാലുവയസുകാരിയായ മകൾ വീടിന്‍റെ ബാൽക്കണിയിൽ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.

Update: 2021-04-09 05:16 GMT

അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയർ എൻജിനിയർമാരായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോർത്ത് ആർലിങ്ടൺ ബറോയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ നാലുവയസുകാരിയായ മകൾ വീടിന്‍റെ ബാൽക്കണിയിൽ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.

മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛൻ ഭരത് രുദ്രാവറിനെ പോലീസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവർ പറഞ്ഞു. മൃതദേഹ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരമറിയിക്കാമെന്ന് യുഎസ് പോലീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

മരുമകൾ ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങൾ യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവർ പറഞ്ഞു. ബാലാജി, ആരതിയുടെ വയറ്റിൽ കുത്തിയതിന്‍റെയും വീട്ടിൽ പിടിവലി നടന്നതിന്‍റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചതായും ഭരത് പറഞ്ഞു. ബാലാജിയ്ക്ക് ന്യുജഴ്സിലെ ഇന്ത്യൻ സമൂഹത്തിൽ ധാരാളം സൗഹൃദങ്ങളുള്ളതായും പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവർ അറിയിച്ചു.

2014 ഡിസംബറിൽ വിവാഹിതരായ ബാലാജിയും ആർതിയും 2015 ലാണ് ന്യൂജഴ്സിയിലേക്ക് പോയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News