തിരിച്ചു പോയി ചായക്കട തുറക്കും; മോദിയുടെ പഴയ ട്വീറ്റുമായി നടന്‍ സിദ്ധാര്‍ഥ്

ബിജെപിക്കെതിരേയുള്ള തന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ് നടൻ.

Update: 2021-04-24 15:16 GMT
Editor : Nidhin | By : Web Desk

കേന്ദ്ര സർക്കാറിനെതിരേയുള്ള വിമർശനം തുടർന്ന് നടൻ സിാദ്ധാർഥ്. കോവിഡിൽ രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും കേന്ദ്ര സർക്കാറിനെതിരേ വിമർശനവുമായി നടൻ രംഗത്തെത്തിയത്.

ബിജെപിക്കെതിരേയുള്ള തന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ് നടൻ. ഇപ്പോൾ മോദിയുടെ പഴയ ട്വീറ്റ് പങ്കുവച്ചിരിക്കുകയാണ് സിദ്ധാർഥ്. 2014 മോദിയുടെ ട്വീറ്റായ 'ഇന്ത്യക്ക് ശക്തമായൊരു സർക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ചുപോയി ഒരു ചായക്കട വേണമെങ്കിൽ തുറക്കാം. പക്ഷേ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്' പങ്കുവച്ച് സിദ്ധാർഥ് ഇങ്ങനെഴുതി-

Advertising
Advertising

'ഈ ട്വീറ്റിൽ ഈ മനുഷ്യൻ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ ഇത്?'


നേരത്തെ ബിജെപിയുടെ വാക്‌സിൻ നയത്തിനെതിരേ നടൻ ശക്തമായി പ്രതികരിച്ചിരുന്നു.അധികാരത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർഥത്തിൽ വാക്‌സിനേറ്റ് ആകും. അധികാരത്തിൽ എത്തിയാൽ പശ്ചിമ ബംഗാളിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു. സിദ്ധാർത്ഥിന്‍റെ പരാമർശം.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News