ദിവസവും ഗോമൂത്രം കുടിച്ചാൽ കോവിഡ് വരില്ലെന്ന് ബിജെപി എംഎൽഎ

അതുകൊണ്ട് എനിക്കുറപ്പാണ് പശുവിന് മാത്രമേ കോവിഡ് വൈറസിനെ തുരത്താനുള്ള ശക്തിയുള്ളൂ.- സുരേന്ദ്ര സിങ് പറഞ്ഞു.

Update: 2021-05-09 13:34 GMT
Editor : Nidhin | By : Web Desk

കോവിഡിനെതിരേ ഇനിയും നേരം വെളുക്കാതെ ഉത്തരേന്ത്യയിൽ നിന്നുള്ള ബിജെപി എംഎൽഎമാർ. ദിവസവും ഒഴിഞ്ഞ വയറിൽ ഗോമൂത്രം കുടിച്ചാൽ ഉറപ്പായും കോവിഡ് വരില്ലെന്നാണ് ബിജെപി എംഎൽഎയുടെ പുതിയ പ്രസ്താവന.

ഉത്തർപ്രദേശിലെ ബൈറിയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സുരേന്ദ്ര സിങാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

ഗോമൂത്രം എങ്ങനെ കുടിക്കാമെന്ന വീഡിയോയും എംഎൽഎ പുറത്തിറക്കിയിട്ടുണ്ട്. വീഡിയോയിൽ ഒരു കുപ്പി പതഞ്ജലി ഗോമൂത്രം എടുത്ത് 50 മി.ലി ഗോമൂത്രം തണുത്ത വെള്ളത്തിൽ ചേർത്ത് എല്ലാ ദിവസവും കുടിച്ചാൽ കോവിഡിനെതിരേ രോഗപ്രതിരോധശേഷി ഉണ്ടാകുമെന്നാണ് വീഡിയോയിൽ പറയുന്നത്. താൻ ഒരു ദിവസം 18 മണിക്കൂറോളം പൊതുജനങ്ങൾക്കിടയിലാണെന്നും എന്നിട്ടും തനിക്ക് കോവിഡ് വരാതത്ത്് ഇതുകൊണ്ടാണെന്നും സുരേന്ദ്ര സിങ് അവകാശപ്പെട്ടു. അതുകൊണ്ട് എനിക്കുറപ്പാണ് പശുവിന് മാത്രമേ കോവിഡ് വൈറസിനെ തുരത്താനുള്ള ശക്തിയുള്ളൂ.- സുരേന്ദ്ര സിങ് പറഞ്ഞു.

Advertising
Advertising

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News