ഒരുലക്ഷം പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നൽകാൻ ബി.ജെ.പി
Update: 2021-06-06 15:29 GMT
അത്യാവശ്യ ആരോഗ്യ സേവനങ്ങളിൽ ഒരു ലക്ഷം സന്നദ്ധ സേവകരെ തയ്യാറാക്കാനൊരുങ്ങി ബി.ജെ.പി. ഇതിനായി പ്രവർത്തകർക്ക് പരിശീലനം നൽകാൻ പാർട്ടി തീരുമാനിച്ചു. മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ ചെയ്യുന്നതിനുമുള്ള പരിശീലനമാണ് നൽകുക.കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ പാർട്ടിക്കും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും നേരെ കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുടേയും പ്രസിഡന്റുമാരുടേയും യോഗം ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ വിളിച്ചിരുന്നു.