കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്

Update: 2021-04-19 09:49 GMT
Editor : ubaid | Byline : Web Desk

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

"നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്യും" യു.കെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News