കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ ആളുകളെ പിടിച്ച് ജയിലിലിടണോ? സി.ബി.ഐയോട് കൊല്‍ക്കത്ത ഹൈക്കോടതി

നാരദ കേസിൽ അറസ്റ്റിലായ ടി.എം.സി നേതാക്കളുടെ വിചാരണ നടപടി ബംഗാളിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൾ അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്‍റെ പരാമ൪ശം

Update: 2021-05-19 15:06 GMT

കോവിഡ് രണ്ടാം തരംഗം പട൪ന്ന് പിടിക്കുമ്പോൾ തന്നെ ആളുകളെ ജയിലിലിടണമെന്നാണോ ആവശ്യപ്പെടുന്നതെന്ന് സിബിഐയോട് കൊൽക്കത്ത ഹൈകോടതി. നാരദ കേസിൽ അറസ്റ്റിലായ ടി.എം.സി നേതാക്കളുടെ വിചാരണ നടപടി ബംഗാളിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൾ അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്‍റെ പരാമ൪ശം. സി.ബി.ഐയുടെ നടപടി തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ടി.എം.സി നടത്തിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു സി.ബി.ഐ വാദം.

പ്രതിഷേധം ജനാധിപത്യത്തിന് നാം നൽകുന്ന വിലയാണെന്ന് മുതി൪ന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി വ്യക്തമാക്കി. ഹരജി നാളെ വീണ്ടും പരിഗണിക്കും. നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ ടി.എം.സി മന്ത്രിമാരായ ഫി൪ഹാദ് ഹകീം, സുബ്രദ മൂഖ൪ജി, എംഎൽഎ മദൻ മിത്ര, മുൻ കൊൽക്കത്ത മേയ൪ സോവോൻ ചാറ്റ൪ജി എന്നിവ൪ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നാരദ കേസില്‍ മേയ് 17നാണ് രണ്ട് മന്ത്രിമാരടക്കം നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരെ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം റദ്ദാക്കുകയായിരുന്നു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News