രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1501 മരണം
ഉത്തർപ്രദേശിലും ഡൽഹിയിലും വാരാന്ത്യ ലോക്ഡൌണ്‍ തുടരുകയാണ്
രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. 1501 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിലും ഡൽഹിയിലും വാരാന്ത്യ ലോക്ഡൌണ്‍ തുടരുകയാണ്. ഈ മാസം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു.
രാജ്യത്ത് രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആദ്യമായി കേസുകൾ രണ്ടര ലക്ഷം കടന്നു. 2,61,500 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1500 പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് രൂക്ഷമായ ഉത്തർപ്രദേശിലും ഡൽഹിയിലും ഛണ്ഡീഗഡിലും വാരാന്ത്യ ലോക്ഡൌണ്‍ തുടരുകയാണ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഈ മാസം അവസാനം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു.
പുതുക്കിയ തിയതി പരീക്ഷക്ക് 15 ദിവസം മുൻപ് അറിയിക്കും. ഉത്തർപ്രദേശിലെ കോവിഡ് വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു. കുംഭമേളക്ക് പോയി തിരിച്ചെത്തുന്നവർ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. കോവിഡ് വ്യാപനം നേരിടാൻ എല്ലാവരും ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.