രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
ആകെ കോവിഡ് മരണം 186,920 ആയി ഉയർന്നു
Update: 2021-04-23 05:33 GMT
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32, 730 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,263 പേർ കോവിഡ് ബാധിച്ച് മരിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയർന്നു. ഇതിൽ 1,36,48,159 പേർക്ക് രോഗമുക്തിയുണ്ടായി. 24,28,616 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ കോവിഡ് മരണം 186,920 ആയി ഉയർന്നു. ഇന്ത്യയിലേത് ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്.